X

ഇത് മോദിയുടെ വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്: മോദി

17 സംസ്്ഥാനങ്ങളില്‍ ജനങ്ങള്‍ ഞങ്ങളെ 50 ശതമാനത്തിലധികം വോട്ട് നല്‍കി അനുഗ്രിച്ചു. അതേസമയം കോണ്‍ഗ്രസിന് വലിയ പരാജയമാണുണ്ടായത്. 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പൂജ്യമായി - അമിത് ഷാ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും. ഇത് മോദിയുടെ വിജയമല്ല. ഇത് ഇന്ത്യയുടെ വിജയമാണ്. ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങളാണ് ജയിച്ചത്. ഈ വിജയം ബിജെപിയും എന്‍ഡിഎയും രാജ്യത്തെ ജനങ്ങള്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുന്നു. വിജയിച്ച എല്ലാ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളേയും അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു.

ഞാന്‍ വളരെ തിരക്കിലായിരുന്നു. എനിക്ക് തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് അതേക്കുറിച്ച് വലിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്റെ പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വിശദമായി പറഞ്ഞുതന്നു. ഈ ഫലം വ്യക്തമാക്കുന്നത് രാഷ്ട്രീയ പണ്ഡിതര്‍ കാലഹരണപ്പെട്ട അവരുടെ, 20ാം നൂറ്റാണ്ടിലെ ചിന്താഗതി മാറ്റണം എന്നാണ്.

17 സംസ്്ഥാനങ്ങളില്‍ ജനങ്ങള്‍ ഞങ്ങളെ 50 ശതമാനത്തിലധികം വോട്ട് നല്‍കി അനുഗ്രിച്ചു. അതേസമയം കോണ്‍ഗ്രസിന് വലിയ പരാജയമാണുണ്ടായത്. 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പൂജ്യമായി – ബിജെപി ആസ്ഥാനത്ത് നടത്തിയ വിജയാഹ്ലാദ പരിപാടിയില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ പറഞ്ഞു.

This post was last modified on May 24, 2019 6:06 am