ചാലക്കുടിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വോട്ടുചെയ്യില്ലെന്ന് എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്. ഇന്നസെന്റ് എന്‍എസ്എസ് നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞതിന് ശേഷം കാണാന്‍ വന്നിട്ട് കാര്യമില്ലെന്നും താലൂക്ക് യൂണിയന് പ്രസിഡന്റ് ഡി ശങ്കരന്‍കുട്ടി പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ഇന്നസെന്റ് എന്‍എസ്എസ് ആസ്ഥാനത്ത് ചെന്ന് വോട്ട് തേടില്ലെന്ന് പറഞ്ഞിരുന്നു. അതേസമയം എന്‍എസ്എസിന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂരമാണ് തങ്ങളുടെ നിലപാടെന്നാണ് എന്‍എസ്എസ് താലൂക്ക് യൂണിയന് പറഞ്ഞത്. എന്നാല്‍ ചില അംഗങ്ങള്‍ക്ക് രാഷ്ട്രീയ ചുമതലയുണ്ടാകുമെന്നും യൂണിയന് വ്യക്തമാക്കിയിരുന്നു.
അംഗങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും നേതൃത്വത്തെ തള്ളിപ്പറയുന്ന ഇന്നസെന്റിനെ അംഗീകരിക്കുന്ന കീഴ്വഴക്കം തങ്ങള്‍ക്കില്ലെന്നും യൂണിയന് പ്രസിഡന്റ് വ്യക്തമാക്കി.
This post was last modified on March 21, 2019 11:21 am