X

സെഞ്ചുറിയടിച്ചു, പക്ഷെ ടീം തോറ്റ അവസ്ഥ: ശശി തരൂര്‍

കേരളം ഇന്ത്യക്ക് നല്‍കുന്ന സന്ദേശമാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും തരൂര്‍

സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റ സങ്കടമാണ് ഇപ്പോഴുള്ളതെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തിരുവനന്തപുരത്തെ വിജയത്തില്‍ തികഞ്ഞ സന്തോഷമാണെന്നും തരൂര്‍ അറിയിച്ചു.

കേരളം ഇന്ത്യക്ക് നല്‍കുന്ന സന്ദേശമാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും തരൂര്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് ഭൂരിപക്ഷം 50,000 വോട്ടുകള്‍ പിന്നിട്ടതോടെയാണ് തരൂരിന്റെ പ്രതികരണം. പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദം പങ്കുവയ്ക്കുയായിരുന്നു തരൂര്‍.
read more: ജനവിധി 2019 Live: ‘ഇന്ത്യ വീണ്ടും വിജയിച്ചു’ നരേന്ദ്ര മോദി

Related Post
Leave a Comment