X

കോണ്‍ഗ്രസിന്റെ അവസാന അടവാണ് ഈ കല്ലേറ്: പഴയ തെരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കുവച്ച് ഷാഹിദാ കമാല്‍

അന്തസുകെട്ട പ്രവര്‍ത്തിയായതിനാല്‍ താന്‍ അതിന് തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലേറില്‍ പരിക്കേറ്റ സംഭവം യുഡിഎഫ് ക്യാമ്പുകള്‍ ആഘോഷിക്കുകയാണ്. എല്‍ഡിഎഫ് ആണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസുകാര്‍ തന്നെയാണ് കല്ലെറിഞ്ഞതെന്ന് സിപിഎം ആരോപിക്കുന്നു.

അനില്‍ അക്കര എംഎല്‍എ സ്വന്തം പ്രവര്‍ത്തകരോട് എന്ന വിധത്തില്‍ ‘ചതിക്കല്ലേടാ’ എന്ന് പറയുന്ന വീഡിയോയാണ് സിപിഎം ഇതിന് തെളിവായി പുറത്തുവിടുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ അവസാന അടവാണ് ഈ കല്ലേറെന്ന് പറയുകയാണ് മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ഷാഹിദാ കമാല്‍. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ അവര്‍ ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകയും വനിതാ കമ്മിഷന്‍ അംഗവുമാണ്. കലാശക്കൊട്ടിനിടയില്‍ ഏറ് വരുമെന്നും എന്നാല്‍ ദേഹത്ത് കൊള്ളില്ലെന്നും അതേസമയം ഉടന്‍ ബോധംകെട്ട് വീഴണമെന്നുമാണ് അവര്‍ പറയുന്നത്. അതേസമയം അന്തസുകെട്ട പ്രവര്‍ത്തിയായതിനാല്‍ താന്‍ അതിന് തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു.

ഷാഹിദ കമാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തെരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കു വയ്ക്കുന്നു. കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാല്‍ അന്തസ്സുകെട്ട ഒരു പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് ഞാന്‍ അതിന് തയ്യാറായില്ല.’

 

This post was last modified on April 22, 2019 11:25 am

Related Post
Leave a Comment