X

ദേശീയ സര്‍വേകളില്‍ കേരളത്തില്‍ യുഡിഎഫിന് മുന്നേറ്റം; 15 മുതല്‍ 16 സീറ്റ് വരെ ലഭിക്കുമെന്ന് സൂചന

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റുകളും എല്‍ഡിഎഫ് എട്ട് സീറ്റുകളുമാണ് നേടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യടുഡേ-ആക്‌സിസ് എക്‌സിറ്റ് പോള്‍. 15 മുതല്‍ 16 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് ഇന്ത്യാടുഡേ സര്‍വേ.

എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടും. എന്‍ഡിഎ ഇത്തവണ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമെന്നും സര്‍വേ ഫലം പറയുന്നു. ടൈംസ് നൗ-വിഎംആര്‍ നടത്തിയ സര്‍വേ അനുസരിച്ച് 15 സീറ്റുകള്‍ യുഡിഎഫും നാല് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് എന്‍ഡിഎയും നേടുമെന്നാണ് പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റുകളും എല്‍ഡിഎഫ് എട്ട് സീറ്റുകളുമാണ് നേടിയത്.

This post was last modified on May 19, 2019 7:24 pm

Related Post
Leave a Comment