X

ഭീകരരെ വെടിവച്ച് കൊല്ലാന്‍ ജവാന്മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സമ്മതം ചോദിക്കണോ?: മോദി

"വോട്ടെടുപ്പ് നടക്കുന്ന സമയമായതുകൊണ്ട് എന്റെ പട്ടാളക്കാര്‍ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതം വാങ്ങണോ?"

ഭീകരരെ വെടി വച്ച് കൊല്ലാന്‍ ജവന്മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതം ചോദിക്കണോ എന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലരുടെ ആശങ്ക തിരഞ്ഞെടുപ്പ് കാലത്ത് മോദി ഇങ്ങനെ ഭീകരരെ വെടിവച്ച് കൊല്ലുന്നത് ശരിയാണോ എന്നൊക്കെയാണ്. ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ചൂണ്ടിക്കാട്ടിയാണ് മോദി ഇക്കാര്യം പറഞ്ഞത്. രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന സമയമായതുകൊണ്ട് എന്റെ പട്ടാളക്കാര്‍ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതം വാങ്ങണോ. പ്രതിപക്ഷം ഇതെന്ത് നാടകമാണ് കളിക്കുന്നത്? – ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ മോദി ചോദിച്ചു.

കാശ്മീരിലെ ശുദ്ധീകരണം പ്രവര്‍ത്തനം എന്റെ ജോലിയുടെ ഭാഗമാണ്. ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ കാശ്മീരില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടാകും – മോദി പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നടക്കമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കിയാണ് തുടര്‍ച്ചയായ പെരുമാറ്റച്ചട്ടലംഘനവുമായി മോദി മുന്നോട്ടുപോകുന്നത്. മോദിയുടെ എല്ലാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമീപനവും രൂക്ഷ വിമര്‍ശനത്തിന് വിധേയമായിരുന്നു. സൈന്യത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് എതിരെ വിരമിച്ച പല സൈനികോദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.

കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ച് മോദി പറയുന്നത് ആശങ്കയുടെ ലക്ഷണമോ? അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുന്ന ബിജെപിയുടെ സംശയങ്ങള്‍

This post was last modified on May 12, 2019 2:59 pm

Related Post
Leave a Comment