X

ദിലീപ് വിഷയം: എഎംഎംഎ-ഡബ്ല്യുസിസി അംഗങ്ങള്‍ മണിക്കൂറുകൾ നീണ്ട ചര്‍ച്ച നടത്തി

അധികം താമസിക്കാതെ ഒരു ജനറൽ ബോഡി വിളിക്കുകയും വോട്ടിങ്ങിലൂടെയോ മറ്റോ അഭിപ്രായങ്ങൾ തേടുകയും ചെയ്യുമെന്ന് എഎംഎംഎ പ്രസിഡണ്ട് മോഹൻലാൽ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം എഎംഎംഎ അംഗങ്ങളും ഡബ്ല്യുസിസിയും ദീർഘമായ ചർച്ചയ്ക്ക് വിധേയമാക്കി. എഎംഎംഎ എക്സിക്യൂട്ടീവില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ പങ്കെടുത്തു.

അധികം താമസിക്കാതെ ഒരു ജനറൽ ബോഡി വിളിക്കുകയും വോട്ടിങ്ങിലൂടെയോ മറ്റോ അഭിപ്രായങ്ങൾ തേടുകയും ചെയ്യുമെന്ന് എഎംഎംഎ പ്രസിഡണ്ട് മോഹൻലാൽ പറഞ്ഞു.

‍ഡബ്ല്യുസിസി അംഗങ്ങളായല്ല എഎംഎംഎ അംഗങ്ങളായാണ് ചർച്ചയ്ക്ക് എത്തിയതെന്ന് രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ വ്യക്തമാക്കി. സംഘടനയിലെ ഏറ്റവും പഴയ അംഗങ്ങളിലൊരാളാണ് താനെന്നും ആ നിലയ്ക്കാണ് യോഗത്തിൽ പങ്കെടുത്തതെന്നും രേവതി പറഞ്ഞു. 1995 മുതൽ എഎംഎംഎയിൽ അംഗമാണ് രേവതി.

സംഘടനയ്ക്കെതിരെ ആരോപണങ്ങളുന്നയിച്ച ഷമ്മി തിലകൻ, ജോയ് മാത്യൂ എന്നിവരെയും ചർച്ചയ്ക്ക് വിളിച്ചിരുന്നു. പുതിയ ഭാരവാഹികളുടെ നീക്കം സംഘടന ശരിയായ പാതയിലെത്തുന്നതിന്റെ സൂചനയാണെന്ന് ജോയ് മാത്യു പറഞ്ഞു.