X

പള്‍സര്‍ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹാജരാക്കിയാല്‍ മതിയെന്ന്‍ കോടതി

ഏറ്റവും അടുത്തുള്ള കോടതിയില്‍ ഹാജരാക്കാനാണ് എസിജിഎം കോടതി ഉത്തരവിട്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് പിടികൂടിയ പള്‍സര്‍ സുനിയെയും വിജേഷിനെയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്ന് എറണാകുളം എസിജെഎം കോടതി. ആലുവ പൊലീസ് ക്ലബിലാണ് സുനിയേയും വിജീഷിനേയും ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നിരിക്കുന്നത്. ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുക മാത്രമായിരുന്നു ഉദ്ദേശമെന്നും ആരും തനിക്ക് ക്വട്ടേഷന്‍ തന്നിട്ടില്ലെന്നുമാണ് സുനി അന്വേഷണസംഘത്തോട് പറഞ്ഞത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.

This post was last modified on February 23, 2017 6:00 pm

Related Post
Leave a Comment