X

ചരിത്രത്തില്‍ ഇന്ന്; യൂറോ യൂറോപ്പിന്‍റെ കറന്‍സി, പാകിസ്ഥാനില്‍ തീവണ്ടി ദുരന്തം

യൂറോ യൂറോപ്പിന്‍റെ കറന്‍സി
1999 ജനുവരി 4

1999 ജനുവരി 4ന് യൂറോപ്പിന്‍റെ കറന്‍സിയായി യൂറോ അംഗീകരിക്കപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട  ആസ്ട്രിയ, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലണ്ട്, ഇറ്റലി, ലക്സംബെര്‍ഗ്, നെതര്‍ലണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ 11 രാജ്യങ്ങള്‍ തങ്ങളുടെ ദേശീയ കറന്‍സി ആയി യൂറോ അംഗീകരിക്കുകയായിരുന്നു. 

പാകിസ്ഥാനില്‍ തീവണ്ടി ദുരന്തം
1990 ജനുവരി 4

1990 ജനുവരി 4ന് പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി. അന്നേ വരെ പാകിസ്ഥാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തീവണ്ടി ദുരന്തമായിരുന്നു അത്. സാംഗിയില്‍ വെച്ചാണ് അപകടം നടന്നത്. 300 ല്‍ അധികം പേരുടെ ജീവനെടുത്ത ഈ അപകടത്തില്‍ 700ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സക്കാരിയ ബഹാവുദീന്‍ ട്രയിന്‍ ഒരു ചരക്ക് വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

This post was last modified on January 4, 2015 11:48 am