X

മുൻ അരുണാചൽ മുഖ്യമന്ത്രി കാലിക്കോ പുലിന്റെ ആത്മഹത്യയിൽ ദുരൂഹത

ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കി മറിക്കാൻ പാകത്തിൽ 60 പേജോളം വരുന്ന രഹസ്യങ്ങളാണ് അരുണാചൽ പ്രദേശ് മുൻമുഖ്യമന്ത്രിയായിരുന്ന ആത്മഹത്യ ചെയ്ത കാലിക്കൊ പുൽ എഴുതി വെച്ചിട്ടുള്ളതെന്ന വെളിപ്പെടുത്തലുമായി മുന്‍ ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്ഖോവ. അരുണാചൽ പ്രദേശിലെ ഗവർണർ സ്ഥാനം രാജി വെച്ചതിനു ശേഷം ഇന്ത്യൻ എക്സ്പ്രെസ്സ് എഡിറ്റർ ഷീല ഭട്ടിനു നൽകിയ അഭിമുഖത്തിലാണ് രാജ്ഖോവയുടെ വെളിപ്പെടുത്തൽ.

ഏറെ കാലമായി ഭരണഘടനാപരമായ ചുമതലകൾ നിർവഹിച്ചു വരുന്ന  രാജ്ഖോവ പറയുന്നത് അവിശ്വസിക്കേണ്ടതില്ലെന്നു മാത്രമല്ല സുപ്രധാനവുമാണ് എന്ന അഭിപ്രായമാണ് ഷീല ഭട്ട് പറയുന്നത്. പുല്‍ ആത്മഹത്യ ചെയ്തെന്നു പോലീസ് വെളിപ്പെടുത്തുന്ന സമയത്ത് രാജ്ഖോവയായിരുന്നു അരുണാചലിലെ ഗവർണ്ണർ. കാലിക്കോയുടെ മരണത്തിൽ അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 

അരുണാചൽ ഡി ജി പി നിത്യാനന്ദൻ ഗവർണ്ണറുടെ വാക്കുകൾ ശരിവെച്ചു. രേഖകൾ മജിസ്‌ട്രേറ്റിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അരുണാചലിൽ നടക്കുന്ന ചില പദ്ധതികളിൽ നടക്കുന്ന അഴിമതിയെ കുറിച്ചാണ് കാലിക്കോ പുലിന്റെ കുറിപ്പുകളിലെ  ഉള്ളടക്കം എന്നാണ് രാജ്ഖോവ പറഞ്ഞത്.

കൂടുതൽ വായിക്കാൻ: https://goo.gl/Wh56nH

 

This post was last modified on October 27, 2016 12:54 pm

Related Post
Leave a Comment