X

ചരിത്രമെഴുതി വനിതാ ഇമാമുമാര്‍

കോപ്പന്‍ഹേഗനിലെ മുസ്‌ളിം പള്ളിയില്‍ നിന്ന് പ്രാര്‍ഥനകള്‍ ഒഴുകി. ഇത്തവണ എന്നത്തേയും പോലായിരുന്നില്ല. സ്ത്രീസ്വരത്തിലായിരുന്നു പ്രാര്‍ഥനകള്‍ മുഴങ്ങി കേട്ടത്. കോപ്പന്‍ഹേഗനില്‍ ചരിത്രമെഴുതുകയാണ് രണ്ട് വനിതാ ഇമാമുമാര്‍.

ഡെന്‍മാര്‍ക്കില്‍ മുസ്ലിം വനിതകള്‍ക്കായുള്ള മോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. പ്രത്യേക പ്രാര്‍ഥനയായ അദാന്‍ ഇത്തവണ നയിച്ചത് രണ്ട് വനിതാ ഇമാമുമാരാണ്. 60ലധികം സ്ത്രീകളാണ് വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത്. വനിതകള്‍ക്കായുള്ള ഡെന്‍മാര്‍ക്കിലെ ആദ്യ മോസ്‌കിന് മറിയം മോസ്‌ക്കെന്നാണ് പേര്.  എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഷെറിന്‍ ഗങ്കനാണ്‌ വനിതകള്‍ക്കുള്ള മോസ്‌ക് യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചത്. ഷെറിന്‍ ഗങ്കനും സാലിഹ മേരി ഫെത്തയുമാണ് പള്ളിയിലെ ഇമാമുമാര്‍.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/Fbgy28

 

This post was last modified on August 29, 2016 10:10 am