X

ഇന്ന് ലോക വിനോദസഞ്ചാര ദിനം

അഴിമുഖം പ്രതിനിധി

ഇന്ന് ലോക വിനോദസഞ്ചാര ദിനം. യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡ്ബ്ല്യുടിഒ) ആഹ്വാനപ്രകാരം എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കാറുണ്ട്. ഇത്തവണത്തെ ലോക വിനോദസഞ്ചാര ദിനത്തിന്റെ വാക്യം ‘ടൂറിസം ഫോര്‍ ഓള്‍-പ്രമോട്ടിംഗ് യൂണിവേഴ്‌സല്‍ അസസെബിലിറ്റി’ എന്നതാണ്. 2016ലെ ലോക വിനോദസഞ്ചാര ദിനത്തിലെ ആഘോഷങ്ങള്‍ തായ്‌ലാന്‍ഡിലെ ബാങ്കോക്കിലാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ യുഎന്‍ഡ്ബ്ല്യുടിഒയുടെ മുന്നാം പൊതുസഭയില്‍ 1979 മുതലാണ് ടൂറിസം ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ,സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്. വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925-ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു.

തുടര്‍ന്ന് 1947-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്. സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതല്‍ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു.

 

This post was last modified on September 27, 2016 12:26 pm