X

ഫിദലിന്റെ രാഷ്ട്രീയ ജീവിതം; വീഡിയോകളിലൂടെ

അഴിമുഖം പ്രതിനിധി:

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ഇടതുപക്ഷ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളും സാമ്രാജ്യാത്വ വിരുദ്ധ പോരാട്ടത്തിന്‍റെ മുന്നണിപ്പോരാളിയും ആയ ഫിദല്‍ കാസ്ട്രോ വിടവാങ്ങിയിരിക്കുന്നു. ക്യൂബന്‍ വിപ്ലവ വിജയം മുതലുള്ള കാസ്ട്രോയുടെ വിവിധ ഘട്ടങ്ങളിലെ ചില വീഡിയോ ദൃശ്യങ്ങള്‍.

ക്യൂബന്‍ വിപ്ലവം വിജയിക്കുകയും ബാറ്റിസ്റ്റ ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിക്കുകയും ചെയ്ത ശേഷം 1959 ജനുവരി 11ന് എഡ്ഗര്‍ സള്ളിവന് നല്‍കിയ അഭിമുഖം:

ചെ ഗുവേരയുടെ ക്യൂബയില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗം വായിക്കുന്ന ഫിദല്‍ കാസ്ട്രോ: 1965

ഗറില്ലാ യുദ്ധം, സാമ്രാജ്യത്വം, വിയറ്റ്നാം യുദ്ധം: ഫിദല്‍ സംസാരിക്കുന്നു (1967)

ഐക്യരാഷ്ട്രസഭയിലെ പ്രസംഗം

കാസ്ട്രോ ഇന്ത്യയില്‍: 1973 സെപ്റ്റംബര്‍ 20 – ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, ക്യൂബന്‍ പ്രധാനമന്ത്രി ഫിദല്‍ കാസ്ട്രോയെ സ്വീകരിക്കുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന കാസ്ട്രോയെ ഇന്ദിര ഗാന്ധി അടക്കമുള്ളവര്‍ യാത്രയാക്കുന്ന ദൃശ്യങ്ങളും കാണാം.

This post was last modified on November 26, 2016 1:44 pm