X

ആര് ജയിക്കും? സ്പെയിന്‍ VS പോര്‍ച്ചുഗല്‍-സ്പോര്‍ട്ട്സ് അനലിസ്റ്റ് കരുണാകര്‍ വിലയിരുത്തുന്നു (വീഡിയോ)

റയലിന്റെയും ബാഴ്‌സയുടെയും വമ്പന്‍ താരങ്ങള്‍ ഇരുടീമുകളിലുമുണ്ട്

ലോകകപ്പിലെ ഏറ്റവും ശക്തമായ ഗ്രൂപ്പ് മത്സരത്തിനാണ് ഇന്ന് രാത്രി 11.30നു റഷ്യയില്‍ ഫിഷിറ് ഒളിമ്പിക് സ്റ്റേഡിയം വേദിയാകാന്‍ പോകുന്നത്. ഗ്രൂപ്പ് ബിയില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനും ഏറ്റുമുട്ടുമ്പോള്‍ തീപ്പൊരി ചിതറുമെന്ന കാര്യം ഉറപ്പിക്കാം. ഒരു മിനി ഫൈനല്‍ എന്ന് കളിയെ വിശേഷിപ്പിക്കാം. റയലിന്റെയും ബാഴ്‌സയുടെയും വമ്പന്‍ താരങ്ങള്‍ ഇരുടീമുകളിലുമുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍പോലെത്തന്നെ ശക്തമായ മത്സരമായിരിക്കും എന്നാണു ഫുട്ബാള്‍ പ്രേമികളുടെ പ്രതീക്ഷ. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം നേടിയ പകിട്ടുമായെത്തുന്ന റയല്‍ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും പരസ്പരം കൊമ്പുകോര്‍ക്കും എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

കരുണാകര്‍

തൃശൂര്‍ സ്വദേശി. ഖത്തറില്‍ ചെല്‍സിയയുടെ ജഴ്സി സ്പോണ്‍സര്‍ ആയ യോക്കോഹാമ റബ്ബര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.

More Posts

This post was last modified on June 16, 2018 1:55 pm

Related Post
Leave a Comment