പ്രശസ്ത ഹോളിവുഡ് നടന് ടോം ഹാങ്ക്സ് തകര്‍ത്താടിയ ഫോറസ്റ്റ് ഗംപ് ആമീര്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങി ആമിർ ഖാൻ. റീമേക്കിന് ഏറ്റവും യോജിക്കുന്ന സ്ക്രിപ്റ്റ് കാത്തിരിക്കുകയാണ് അമീറെന്നും പ്രീ-പ്രൊഡക്ഷന്‍, ലുക് ടെസ്റ്റുകള്‍ ആരംഭിച്ചെന്നും റിപോർട്ടുകൾ.
ഹോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില് ഒരാളായ ഹാങ്ക്സിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് ഫോറസ്റ്റ് ഗംപ്.
1994ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ഡ്രാമ ആറ് ഓസ്കറുകളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്ട്സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ഫോറസ്റ്റ് ഗംപ് നേടി.
2017ല്‍ പുറത്തിറങ്ങിയ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സംവിധായകൻ അദ്വൈത് ചന്ദനാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപോർട്ടുകൾ.ബിഗ് ബജറ്റ് പ്രൊജക്ടായെത്തുന്ന ഫോറസ്റ്റ് ഗംപ് റീമേക്ക് ആമീര്‍ തന്നെ നിര്‍മ്മിക്കും.
ആമിറിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ ബോക്സ് ഓഫീസില്‍ വമ്പന്‍ പരാജയം നേരിട്ടിരുന്നു.മഹാഭാരത്, ഗജിനി 2, മൊഗൂള്‍ എന്നീ ചിത്രങ്ങളുടെ പേരുകളാണ് അടുത്തകാലത്ത് ആമീറിനൊപ്പം ചേര്‍ത്ത് കേട്ടിരുന്നത്. അധോലോകസംഘമായ ഡി കമ്പനി വധിച്ച ബോളിവുഡ് നിര്‍മ്മാതാവും ടി സീരീസ് മ്യൂസിക് കമ്പനിയുടെ സ്ഥാപകനുമായ ഗുല്‍ഷാന്‍ കുമാറിന്റെ ബയോപിക് മൊഗൂളില് നിന്ന് ആമീര്‍ പിന്‍വാങ്ങിയിരുന്നു.