X

‘ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര’പിതാവ്’ ആയി ചുമതലയേറ്റു’; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ബിബിൻ ജോർജ്

ഹാസ്യ ശൈലിയിലായിരുന്നു പെൺകുഞ്ഞ് പിറന്ന സന്തോഷം ബിബിൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്

തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജിന് പെൺകുഞ്ഞ് പിറന്നു.അച്ഛനായ വിവരം ഫെയ്സ്ബുക്കിലൂടെയാണ് ബിബിൻ പങ്കുവെച്ചത്. ഹാസ്യ ശൈലിയിലായിരുന്നു പെൺകുഞ്ഞ് പിറന്ന സന്തോഷം ബിബിൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.

“പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .49 ന്
ഞാൻ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര ‘പിതാവ് ‘ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു”– ബിബിൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

അമർ അക്ബർ അന്തോണി എന്ന നാദിർഷ സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായാണ് ബിബിന്റെ കടന്ന് വരവ്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് വിഷ്ണുവിനൊപ്പം തിരക്കഥ രചിച്ചു. കൂടാതെ സിനിമകളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്‌ത അദ്ദേഹം പിന്നീട് ഷാഫി ഒരുക്കിയ ഒരു പഴയ ബോംബ് കഥയിലൂടെ നായകനായും . അടുത്തിടെ റിലീസ് ചെയ്ത ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ വില്ലനായും വേഷമിട്ടു.