തിരുട്ടു പയലേ, കന്തസാമി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയില്‍ പ്രശസ്തനായ സൂസി ഗണേശന്‍ തന്നെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. മീ ടു കാമ്പയിനിംഗിന്റെ ഭാഗമായി സൂസി ഗണേശനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ കവിയും സംവിധായികയുമായ ലീന മണിമേഖലയെ പിന്തുണച്ചതിനാണ് തന്നെയും പിതാവിനെയും സൂസി ഗണേശന്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സിദ്ദാര്‍ത്ഥ് പറയുന്നത്. ഇക്കാര്യം സിദ്ദാര്‍ത്ഥ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സൂസി ഗണേശന്‍ ഫോണില്‍ വിളിച്ചാണ് പ്രായമായ എന്റെ പിതാവിനെയും എന്നെയും ഭീഷണിപ്പെടുത്തിയത്. ലീനയ്ക്ക് നല്‍കുന്ന പിന്തുണ തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സിദ്ദാര്‍ത്ഥ് കുറിക്കുന്നു. ലീന മണിമേഖലയ്ക്കുള്ള തന്റെ പിന്തുണ തുടരുക തന്നെ ചെയ്യുമെന്നും സിദ്ദാര്‍ത്ഥ് വ്യക്തമാക്കുന്നുണ്ട്. ഞാന്‍ ലീന മണിമേഖയ്‌ക്കൊപ്പം തന്നെ നില്‍ക്കും. പൊരുതുന്ന ആ സഹോദരിക്കൊപ്പം ഉറപ്പോടെ നിന്ന് പൊരുതണമെന്നും സിദ്ദാര്‍ത്ഥ് പറയുന്നു.
കാറില്‍ പൂട്ടിയിട്ട് സൂസി ഗണേശന്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ അയാളുടെ കൈകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നുമെന്നാണ് ലീന വെളിപ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ലീനയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നുമായിരുന്നു സൂസി ഗണേശന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
This post was last modified on October 17, 2018 4:12 pm
Leave a Comment