X

ശരീരം പങ്കിടാൻ തയാറായില്ല; നായകന്മാർ കാമുകിമാർക്കായി തന്റെ അവസരം നഷ്ട്ടപെടുത്തിയെന്ന് മല്ലികാ ഷെരാവത്ത്

നിങ്ങൾക്ക് സ്ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടക്ക പങ്കിടരുതോയെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്

ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് മല്ലികാ ഷെരാവത്ത്. ഒരു ഗ്ലാമർ നടി എന്നതിനേക്കാൾ ഉപരി ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് താരം. തനിക്ക് സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരിൽ പല പ്രോജക്ടുകളും നഷ്ടമായെന്നും .നായകന്മാർ പലപ്പോഴും തനിക്ക് പകരം അവരുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ടന്നും അതുകൊണ്ട് തനിക്ക് 20–30 സിനിമകൾ നഷ്ടമായെന്നും പറയുകയാണ് മല്ലികാ ഷെരാവത്ത്. പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

‘നായക നടന്മാർക്കും സംവിധായകരുമായി ശരീരം പങ്കിടാൻ തയാറാകാതിരുന്നത് കൊണ്ടും തനിക്ക് ഒട്ടേറെ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതല്‍. സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്’ മല്ലിക പറയുന്നു.

നിങ്ങൾക്ക് സ്ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടക്ക പങ്കിടരുതോയെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. ദുർനടത്തിപ്പുക്കാരിയായ സ്ത്രീയായതിനാൽ അമിത സ്വതന്ത്ര്യമെടുക്കാമെന്ന് ചിന്തിച്ച് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും മല്ലിക പറയുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുമ്പോൾ തന്നെ രാജ്യദ്രോഹി എന്ന രീതിയിലാണ് പലരും മുദ്ര കുത്തുന്നതെന്നും താരം കൂട്ടിചേർത്തു.

Related Post
Leave a Comment