X

‘വിട്ടുവീഴ്ചകൾ’ക്ക് തയാറാകണമെന്ന് സംവിധായകരുടെ നിർബന്ധങ്ങൾ; അഭിനയം നിർത്താൻ തോന്നിയിട്ടുണ്ടെന്ന് കനി കുസൃതി

കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു

സിനിമയിൽ നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് സംവിധായകർ പറഞ്ഞതായും. നിർബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തോന്നിയെന്നും നടി കനി കുസൃതി തുറന്നു പറയുന്നു. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കനി ഇക്കാര്യം തുറന്ന് പറഞ്ഞത്.

മീ ടൂ കാംപെയ്നുകൾ സജീവമായതും ഡബ്ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി പറയുന്നു

‘സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു.

നഷ്ടപ്രണയങ്ങള്‍ ആവിഷ്‌കരിച്ച ദമയന്തിയുടെ ചെറുകഥയുടെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ‘തടയം’ എന്ന ചിത്രമാണ് ‘കനി’യുടെ ഏറ്റവും പുതിയ ചിത്രം.