X

‘ജനാധിപത്യം അപകടാവസ്ഥയിൽ ആണെന്ന് മനസിലാക്കുന്നു, അതുകൊണ്ടാണ് തിരക്ക് മാറ്റി വച്ച് വോട്ട് ചെയ്യാൻ എത്തിയത്’; പാർവതി

ക്യൂവിൽ നിന്നുള്ള ബോറടി മാറ്റാൻ പാർവതി പുസ്തകവും കരുതിയായിരുന്നു ബൂത്തിലെത്തിയത്.

തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ സിനിമ താരങ്ങളും മുൻപന്തിയിൽ ഉണ്ട്. പതിവിലും വിപരീതമായി താരങ്ങൾ മണിക്കൂറുകളോളം ക്യൂവിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത് ലാലേട്ടനും മമ്മൂക്കയും അതി രാവിലെ തന്നെ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു.

അമ്മയോടൊപ്പം നടി പാർവതിയും വോട്ട് രേഖപ്പെടുത്തി.കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്കൂളിൽ മണിക്കൂറുകളോളം ക്യൂവിൽ നിന്നാണ് നടി വോട്ട് ചെയ്തത്.

ക്യൂവിൽ നിന്നുള്ള ബോറടി മാറ്റാൻ പാർവ്വതി പുസ്തകവും കരുതിയായിരുന്നു ബൂത്തിലെത്തിയത്. ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് താന്‍ മനസിലാക്കുന്നു. അതുകൊണ്ടാണ് തിരക്ക് മാറ്റി വച്ച് വോട്ട് ചെയ്യാൻ എത്തിയത്. ഇനി എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു പാർവതിയുടെ പ്രതികരണം.

This post was last modified on April 23, 2019 3:33 pm