X

റിലീസിന് മുൻപേ അജിത്ത് ചിത്രം ഇന്‍റർനെറ്റിൽ; വീണ്ടും വില്ലനായത് തമിഴ് റോക്കേഴ്സ്

നേര്‍കൊണ്ട പാര്‍വൈ' ഇന്ന് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില സീനുകൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു

തല അജിത്ത് നായകനായി എത്തുന്ന നേര്‍കൊണ്ട പാര്‍വൈ’ ഇന്ന് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില സീനുകളുടെ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സാണ് ചിത്രത്തിലെ സീനുകൾ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ സിങ്കപൂരിലും, ചെന്നൈയില്‍ പ്രസ്‌ സ്ക്രീനിംഗും നടന്നിരുന്നു. ഇതില്‍ ഏതെങ്കിലും ഒരിടത്ത് നിന്നായിരിക്കും രംഗങ്ങള്‍ ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവുക എന്നാണ് റിപോർട്ടുകൾ.

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം ‘പിങ്കി’ന്റെ റീമേക്കാണ് ചിത്രം. ‘പിങ്കി’ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ഛായാഗ്രഹണം നീരവ് ഷാ. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Also Read: ഞങ്ങൾക്കൊപ്പം നൃത്തം ചെയ്യുമ്പോൾ അദ്ദേഹം ശ്വാസം കിട്ടാതെ കിതയ്ക്കുകയായിരുന്നു; ഒറ്റ ഷോട്ടിൽ ‘അമ്പിളി’യുടെ ഡാൻസ്: ജാഫർ ഇടുക്കി പറയുന്നു

This post was last modified on August 8, 2019 12:02 pm

Related Post
Leave a Comment