കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്‍ദാനം നിറവേറ്റി അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ തന്നെയാണ് കര്‍ഷകരുടെ ലോണ്‍ അടച്ച കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ബിഹാറിലെ 2100 കര്‍ഷകര്‍ക്കാണ് അമിതാഭ് ബച്ചന്റെ സഹായം ലഭിച്ചത്. മകള്‍ ശ്വേത ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഇതിന്‍റെ ചുമതല നല്‍കിയിരുന്നുവെന്നും അമിതാഭ് തന്‍റെ ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
നേരത്തെ ഉത്തര്‍പ്രദേശിലെ ആയിരത്തോളം കര്‍ഷകരുടെ ലോണ്‍ വീട്ടാനും അമിതാഭ് ബച്ചൻ സഹായം നല്‍കിയിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയാണ് അമിതാഭ് ബച്ചൻ 2100 കര്‍ഷകരുടെ വായ്‍പ കുടിശിക ഏറ്റെടുത്ത് വീട്ടിയത്.
ഇപ്പോഴിതാ അമിതാഭ് ബച്ചൻ ആദ്യമായി ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. ഉയരന്ധ മനിതൻ എന്ന ചിത്രത്തില്‍ തനി ഗ്രാമീണ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിനെത്തും.
ReadMore:വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’
This post was last modified on June 12, 2019 6:14 pm
Leave a Comment