X

ഹരിശ്രീ അശോകന്റെ ചിത്രത്തിൽ പിന്നണി ഗായകനായി മകൻ അർജുൻ അശോകൻ

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സൗബിന്‍ ഷാഹിര്‍, ശോഭ മോഹന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ‘ആൻ ഇൻ്റര്‍ നാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രത്തിൽ ​ഗായകനായി മകൻ  അർജുൻ അശോകൻ. ആദ്യമായാണ് അർജുൻ സിനിമയിൽ പിന്നണി ​ഗായകനാകുന്നത്. ‘പട്ടണം മാറീട്ടും പട്ടിണി മാറീട്ടും’ എന്ന് തുടങ്ങുന്ന ​ഗാനമാണ് അർജുൻ ഈ ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പിന്നണിയിൽ നടന്ന സംഭവങ്ങൾ കൂട്ടിചേർത്തൊരു പ്രോമോ സോങ് ആയിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ദിനു മോഹന്റെ വരികൾക്ക് അരുൺ രാജാണ് സംഗീതം നൽകിയിരിക്കുന്നത്.

സൗബിന്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ജുന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ജൂണ്‍, ബിടെക്, വരത്തന്‍, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും അര്‍ജുന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എസ് സ്‌ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ എം.ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സൗബിന്‍ ഷാഹിര്‍, ശോഭ മോഹന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Related Post
Leave a Comment