ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഈ.മാ.യൗ പോയ വർഷം ചിത്രം ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിരുന്നു.
വീണ്ടും പുരസ്ക്കാര നിറവിൽ നിൽക്കുകയാണ് ഈ.മാ.യൗ ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് സിനിമ കാറ്റഗറിയില്‍ മൂന്ന് അവാര്‍ഡുകളാണ് ചിത്രം നേടിയത്. മികച്ച നടന്, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ചിത്രത്തിന് പുരസ്കാരം നേടിയത്.
‘പത്മാവതി’ യിലെ അഭിനയത്തിലൂടെ രണ്‍വീര്‍ സിംഗും, ഈ.മാ യൗ’ലൂടെ ചെമ്പൻ വിനോദും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാര്‍ഡ് പി എഫ് മാത്യൂസും കരസ്ഥമാക്കി. ഇറാനിയന്‍ ചിത്രമായ ‘ഗോള്‍നെസ’യ്ക്കൊപ്പമാണ് രണ്ടുപേരും ഈ പുരസ്ക്കാരം പങ്കിട്ടത്.
ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ.യൗ കൊച്ചിയിലെ ചെല്ലാനം എന്ന അരയഗ്രാമത്തില്‍ നടക്കുന്ന ഒരു മരണമാണ് സിനിമയുടെ വിഷയം.
This post was last modified on March 5, 2019 4:25 pm