X

ഒടിയനിലെ പാട്ടിന് മികച്ച ഗായകനുള്ള അവാര്‍ഡ് സ്വന്തമാക്കി മോഹൻലാൽ: അഭിനന്ദനവുമായി ആരാധകർ; വിമർശനവുമായി ട്രോളന്മാർ

അവാർഡ് ഏറ്റുവാങുന്ന ചിത്രം ഇന്നലെ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

റെഡ് എഫ്‌എം മലയാളത്തിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് കരസ്ഥമാക്കി നടൻ മോഹൻലാൽ. ശനിയാഴ്ച നടന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ മികച്ച ഗായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.  അവാർഡ് ഏറ്റുവാങുന്ന ചിത്രം ഇന്നലെ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ചില ട്രോളുകളും ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഗീത ലോകത്ത ഒരേ ഒരു രാജാവ്”, “ഇനി ഓസ്കാർ കൂടി നേടിയാൽ മതി” എന്ന കമന്റുകളും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കാണാം.

വാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുതിർന്ന നടി കവിയൂര്‍ പൊന്നമ്മയില്‍ നിന്നാണ് മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. ‘ഒടിയന്‍’ എന്ന ചിത്രത്തിലെ ‘ഏനൊരുവന്‍’ എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ അവാര്‍ഡിന് അര്‍ഹനായത്. ബെസ്റ്റ് സെലിബ്രിറ്റി സിംഗർ എന്ന വിഭാഗത്തിലാണ് അദ്ദേഹം ഈ പുരസ്ക്കാരം സ്വന്തമാക്കിയത്.

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിൽ നായകനായി എത്തുന്ന മോഹൻലാൽ തന്നെയാണ്. പ്രഭ വർമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്.

This post was last modified on August 27, 2019 4:53 pm