X

ശ്രീദേവി ബംഗ്ളാവിനെതിരെ ബോണി കപൂർ; പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം നിയമ കുരുക്കിൽ

ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ 'ശ്രീദേവി ബംഗ്ലാവി'ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ പറഞ്ഞിരുന്നു.

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’.  ചിത്രത്തിനെതിരെ ബോളിവുഡ് നിർമ്മാതാവും നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ബോണി കപൂർ.

ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. അതെ സമയം ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ‘ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു.

‘കഴിഞ്ഞ വാരമാണ് അത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചത്. അതിനെ ഞങ്ങള്‍ നേരിടും. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് എന്റെ ചിത്രം. ‘ശ്രീദേവി’ എന്നത് ഒരു സാധാരണ പേരല്ലേ എന്ന് ഞാന്‍ ബോണി കപൂറിനോട് ചോദിച്ചു. എന്റെ ചിത്രത്തിലെ നായികയും ഒരു സൂപ്പര്‍നായിക ആണെന്ന് മാത്രം.’ ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം ഇങ്ങനെ.

ആദ്യമായി ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താൻ,എന്നാല്‍ അതിന്റേതായ പരിഭ്രമവുമുണ്ടെന്നും. ‘ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്. ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാന്‍ ഈ സിനിമ തെരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്’. ട്രെയ്‌ലര്‍ ലോഞ്ചിംഗ് വേദിയില്‍ പ്രിയ വാര്യരുടെ പ്രതികരണം.

‘കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗ്ലാമറ്‌സ് വേഷത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ട്രോളുകളും ട്രെയിലറിന് ലഭിച്ചിരുന്നു .പ്രിയയുടെ ആദ്യ ചിത്രം ഒരു അഡാർ ലവ് ഫെബ്രുവരി 14 ന് ആണ് തീയേറ്ററിൽ എത്തുന്നത്.