2015 ൽ പുറത്തിറങ്ങിയ ‘ലൈല ഒ ലൈല’ എന്ന ചിത്രത്തിന് ശേഷം ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ, എന്നിവരാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷം ജോഷി വീണ്ടും എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ താൻ ജോഷി ചിത്രങ്ങളിലൂടെ കയ്യടി വാങ്ങുമായിരുന്നു എന്ന് പറയുകയാണ് നടൻ ചെമ്പൻ വിനോദ്. സിനിമയുടെ ട്രെയിലർ ലോഞ്ച് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത ജോഷി ചിത്രങ്ങൾ കാണാൻ പോകുമായിരുന്നു. ശേഷം സിനിമയുടെ കഥ പറഞ്ഞ് സ്കൂളിലെ മറ്റ് കൂട്ടികളുടെ കയ്യടി നേടുമായിരുന്നുവെന്നും ട്രെയിലർ ലോഞ്ചിൽ ചെമ്പൻ വിനോദ് പറഞ്ഞു. ഇത്രയും വലിയ മാസ്റ്ററിനോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും.അദ്ദേഹത്തിനോട് നന്ദി പറയുന്നതായും ചെമ്പൻ വിനോദ് പറയുന്നു.
പൊറിഞ്ചു മറിയം ജോസ് ട്രെയിലർ ലോഞ്ച് വീഡിയോ കാണാം:
ജോഷി സാറിന്റെ ചിത്രങ്ങൾ കണ്ട് ത്രില്ലടിച്ച് സിനിമയിൽ വന്ന ആളാണ് താൻ. ഇപ്പോൾ അദ്ദേഹത്തിന്റെ ചിത്രത്തിൽ ഞങ്ങൾ മൂന്ന് പേർ അഭിനയിക്കുകയാണ്. എന്തായാലും ഈ ചിത്രം ഹിറ്റാവുമെന്ന് ഉറപ്പിച്ചു പറയുകയാണെന്നും. ഇത് തങ്ങളുടെ ഉറപ്പല്ല. ജോഷി സാറിന്റെ ഉറപ്പാണെന്നും ട്രെയിലർ ലോഞ്ചിൽ ജോജു ജോർജ് പറഞ്ഞു.
READ MORE:മലയാള സിനിമയില് നിരവധി പ്രഗത്ഭരായ സംവിധായകരുണ്ട്; പക്ഷേ കാലഘട്ടങ്ങളെ അതിജീവിക്കുന്ന ഒരാളേയുള്ളൂ: ജോഷി
This post was last modified on August 5, 2019 4:26 pm