X

‘മോഹന്‍ലാലി’നെ കോടതി തടഞ്ഞു; മഞ്ജു വാര്യര്‍ ചിത്രത്തിന് തിരിച്ചടി

കഥ മോഷണമാണെന്നാണ് ആരോപണം

മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി എത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസിംഗിന് സ്‌റ്റേ. തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശ്ശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ല കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വിഷു റിലീസ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തന്റെ കഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് രവികുമാറിന്റെ പരാതി. ആദ്യഘട്ടത്തില്‍ സ്‌റ്റേ അനുവദിക്കാത്ത കോടതി വാദം കേട്ട ശേഷമാണ് സ്‌റ്റേ അനുവദിച്ചത്.

കഥയുടെ അവകാശവും പ്രതിഫലവും തനിക്ക് നല്‍കണമെന്ന സംഘടനയുടെ നിര്‍ദേശം അവഗണിച്ചുകൊണ്ടു അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടു പോയതുകൊണ്ടാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് കലവൂര്‍ രവികുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കലവൂര്‍ രവികുമാറിന്റെ ആരോപണം തെറ്റാണെന്നായിരുന്നു സംവിധായകന്‍ സാജിദ് യാഹിയ പറയുന്നത്.

‘മോഹന്‍ലാല്‍’ മോഷ്ടിച്ചതാണെന്ന് കലവൂര്‍ രവികുമാര്‍; മഞ്ജു വാര്യര്‍ ചിത്രം കോടതിയില്‍

ചേട്ടന്റെ കഥ മോഷ്ടിച്ചതിന് സ്പില്‍ബെര്‍ഗിനെതിരേയും കേസ് കൊടുക്കണം; രവികുമാറിന് മറുപടിയുമായി സാജിദ് യാഹിയ

This post was last modified on April 11, 2018 6:08 pm