X

തൃഷയുടെ കണ്ണ് നിറച്ച് ഗോവിന്ദ് മേനോന്റെ പാട്ട്

ബിഹൈന്‍ഡ് വുഡ്‌സ് അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു ഗോവിന്ദിന്റെ പാട്ട്

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍സ് പുരസ്‌കാര ചടങ്ങിന്റെ വേദി കുറച്ച് സമയത്തേക്ക് 96 സിനിമയുടെ മൂഡിലേക്ക് കൊണ്ടുപോയി മലയാളി സംഗീത സംവിധായകന്‍ ഗോവിന്ദ് മോനോന്‍(ഗോവിന്ദ് വസന്ത). 96 ലെ പാട്ടുകള്‍ ഒരുക്കിയതിനാണ് ബിഹൈന്‍ഡ്‌സ് വുഡ്‌സിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഗോവിന്ദിനെ തേടിയെത്തിയത്. നടന്‍ നകുലില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചശേഷം അവതാരകരുടെ അഭ്യര്‍ത്ഥനപ്രകാരം 96 ലെ പ്രശ്‌സതമായ കാതലേ..കാതലേ എന്ന ഗാനം വേദിയില്‍വച്ച് വസന്ത് ആലപിച്ചതോടെ സദസില്‍ ഉണ്ടായിരുന്നവരെല്ലാം അതില്‍ ലയിച്ചു. എന്നാല്‍ ഗോവിന്ദ് പാടുമ്പോള്‍ കാമറക്കണ്ണുകള്‍ ഏറ്റവും കൂടുതലായി ഫോക്കസ് ചെയ്തത് ഒരാളായിരുന്നു. തൃഷയില്‍. 96 ലെ ജാനുവായി മാറിയതുപോലെയായിരുന്നു ഗോവിന്ദിന്റെ ആലാപനത്തില്‍ ലയിച്ചിരിക്കുമ്പോള്‍ തൃഷയുടെ മുഖം. വളരെ വൈകാരികമായൊരു ഭാവത്തോടെയായിരുന്നു തൃഷ ഗോവിന്ദിന്റെ പാട്ട് ആസ്വദിച്ചതും അതിനൊപ്പം മൂളിയതുമെല്ലാം. വീഡിയോ കാണാ;

Related Post
Leave a Comment