X

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ താരമായി ഏഴാം ക്ലാസ്സുകാരി

എട്ടോളം ചലച്ചിത്ര മേളകളിലേക്കാണ് 'ലഞ്ച് ബ്രേക്ക്' എന്ന ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ താരമായി ഏഴാം ക്ലാസ്സുകാരി തമന്ന. തിരുവനതപുരത്ത് നടക്കുന്ന രണ്ട്മത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തന്റെ ആദ്യ ചിത്രമായ ‘ലഞ്ച് ബ്രേക്ക്’ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ആവേശത്തിലാണ് ഈ കൊച്ചു സംവിധായിക.മേളയില്‍ മത്സരവിഭാഗത്തിലാണ് ലഞ്ച് ബ്രേക്ക് പ്രദര്‍ശിപ്പിച്ചത്. ഈ കുഞ്ഞു ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും സംവിധാനവുമൊക്കെ നിര്‍വഹിച്ചതും തമന്ന തന്നെയാണ്. എട്ടോളം ചലച്ചിത്ര മേളകളിലേക്കാണ് ‘ലഞ്ച് ബ്രേക്ക്’ എന്ന ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഫോട്ടോഗ്രാഫറായ അച്ഛന്‍ അരുണ്‍ സോളാണ് തനിക്ക് സിനിമയിലേക്കുള്ള പ്രചോദനം നൽകിയതെന്ന് എന്നാണ് ഈ കൊച്ചു സംവിധായിക പറയുന്നത്. സ്‌കൂളിലെ മത്സരത്തിന്റെ ഭാഗമായി ചെയ്ത ലഞ്ച് ബ്രേക്ക് രണ്ടു മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത് . ക്ലാസ്സിലെ കൂട്ടുകാരെ ഉള്‍ക്കൊള്ളിച്ച് ചുറ്റുപാടുമുള്ള രസകരമായ കാഴ്ചകള്‍ മൊബൈല്‍ ഫോണിലൂടെയാണ് പകര്‍ത്തിയത്. തമന്നയുടെ അനിയത്തിയും നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തന്മയയ്ക്കൊപ്പം സ്‌കൂളിലെ അധ്യാപികയും വിദ്യാത്ഥികളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്യാമറയിലൂടെയാണ് തമന്ന സിനിമയെ സ്നേഹിച്ച് തുടങ്ങിയത് എന്ന് മാതാപിതാക്കൾ പറഞ്ഞു.