X

സംവിധായകന്‍ ബാബു നാരായണന് ആദരാഞ്ജലികള്‍ നേര്‍ന്ന് നടൻ ജയറാം

അരമന വീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം, ഉത്തമൻ, ഞാൻ സൽപ്പേര് രാമൻകുട്ടി എന്നീ ഹിറ്റ് ജയറാം ചിത്രങ്ങളുടെ സംവിധായകർ ആയിരുന്നു ഇരുവരും

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന് ആദരാഞ്ജലികള്‍ അർപ്പിച്ച് ജയറാം. ഫേസ്ബുക്ക് പേജിലൂടെയാണ് ബാബു നാരായണനെ അനുസ്മരിച്ച് ജയറാം കുറിപ്പെഴുതിയിരിക്കുന്നത്.

‘പ്രിയ സുഹൃത്ത് ബാബു നാരായണന് (അനില്‍ -ബാബു) എല്ലാ പ്രണാമങ്ങളോടും കൂടെ ആദരാഞ്ജലികള്‍’.- ജയറാം കുറിച്ചു.

അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. അനിൽ ബാബു എന്ന് വിളിപ്പേരുള്ള ഇരട്ട സംവിധായകരിൽ ഒരാളായിരുന്നു ബാബു നാരായണൻ. അരമന വീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം, ഉത്തമൻ, ഞാൻ സൽപ്പേര് രാമൻകുട്ടി എന്നീ ഹിറ്റ് ജയറാം ചിത്രങ്ങളുടെ സംവിധായകർ ആയിരുന്നു ഇരുവരും. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, , കളിയൂഞ്ഞാൽ, പട്ടാഭിഷേകം, തുടങ്ങി 24 ചിത്രങ്ങളോളം ഇരുവരും ചേർന്ന് സംവിധാനം ചെയ്‌തു. മാന്ത്രികച്ചെപ്പ് എന്ന ചിത്രം 1992 ൽ സംവിധാനം ചെയ്താണ് അനിൽ ബാബു കൂട്ടുകെട്ട് സംവിധാന രംഗത്തേക്ക് വരുന്നത്. 2004 ൽ പുറത്തിറങ്ങിയ പറയാം’ എന്ന ചിത്രമാണ് ഇരുവരും ഒരുമിച്ച് ചെയ്‌ത അവസാന ചിത്രം.

2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രം ബാബു നാരായണൻ സ്വതന്ത്രമായി സംവിധാനം ചെയ്തു. അനഘ, പൊന്നരഞ്ഞാണം എന്നീ ആദ്യ ചിത്രങ്ങൾക്ക് ശേഷമാണ് ബാബു നാരായണൻ അനിലുമായി ചേർന്ന് സംവിധാനം ആരംഭിച്ചത്.

This post was last modified on June 29, 2019 3:32 pm

Related Post
Leave a Comment