മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് ഇ.ശ്രീധരനായി വേഷമിടുന്നത്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത്.
സിനിമയുമായി ബന്ധമൊന്നുമില്ലെങ്കിലും ജയസൂര്യയുടെയും അണിയറപ്രവര്‍ത്തകരുടെയും ആവശ്യപ്രകാരം സിനിമയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇ.ശ്രീധരന്‍ അറിയിച്ചു. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന ജയസൂര്യ കഴിഞ്ഞയാഴ്ച പൊന്നാനിയിലെ വീട്ടിലെത്തി ഇ.ശ്രീധരനെ കണ്ടിരുന്നു.സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പ്രമേയമാകുന്നത്. 30 വയസ്സുകാരനായ ഇ.ശ്രീധരനില്‍ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എണ്‍പത്തേഴുകാരനായ മെട്രോമാനിലേക്ക് നീളുന്നു. നിര്‍മാതാവ് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന വേഷം ചെയ്യും.
This post was last modified on July 23, 2019 12:43 pm
Leave a Comment