X

കമ്മട്ടിപ്പാടം ടീം ഒന്നിക്കുന്ന ‘ജുംബാ ലഹരി’; ഫസ്റ്റ്ലുക്ക് പങ്കുവെച്ച് ദുൽഖർ സൽമാൻ

ഷാലു റഹീം,മണികണ്ഠൻ ആചാരി,വിഷ്ണു രഘു, പ്രവീൺ,പി.ബാലചന്ദ്രൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രമണ്യനും ചേർന്നാണ്

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘ജുംബാ ലഹരി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ പുറത്ത് വിട്ടു. നടന്‍ ദുല്‍ക്കർ സല്‍മാൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ആണ് പോസ്റ്റർ പങ്കുവെച്ചത്.

ഷാലു റഹീം,മണികണ്ഠൻ ആചാരി,വിഷ്ണു രഘു, പ്രവീൺ,പി.ബാലചന്ദ്രൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രമണ്യനും ചേർന്നാണ്.
റെസ്‌റ്റ്ലെസ് മങ്കീസ്‌ ന്റെ ബാനറിൽ മഹിയാണ് ചിത്രം നിർമ്മിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ.കെ ആണ്.

Related Post
Leave a Comment