X

കുമ്പളങ്ങി നൈറ്റ്സിലെ തമ്പുരാൻ പറമ്പിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാർ

കുമ്പളങ്ങി നൈറ്റ്സിലെ രാത്രിയെയും പകലിനെയും  മനോഹര മാക്കിയ തുരുത്തിലെ വീട്ടിലേക്ക്‌ എത്തുകയാണ് നിരവധി സ്വദേശികളും വിദേശികളും. സിനിമയിലെ ഒറ്റ വീട് ശരിക്കും ചെല്ലാനം പഞ്ചായത്തിലെ പള്ളിത്തോട് എന്ന സ്ഥലത്താണ്

ചെല്ലാനം പഞ്ചായത്തിലെ പള്ളിത്തോട് എന്ന സ്ഥലത്തെ ഒരു വീട്ടിലേക്ക് ഇന്ന് നിരവധി സന്ദർശകരാണ് എത്തുന്നത്. അതികമാരും അറിയാതിരുന്ന ഒരു കൊച്ചു സ്ഥലം വിദേശത്തു നിന്നു പോലും ആളുകൾ തേടി എത്തുന്നു.

കുമ്പളങ്ങി നൈറ്റ്സിലെ തമ്പുരാൻ പറമ്പിലേക്ക് ആണ് ഇത്തരത്തിൽ ആളുകൾ എത്തുന്നത്. ആരും ശ്രദ്ധിക്കാതെ കിടന്ന ഒരു സാധാരണ സ്ഥലം നാളുകൾ കൊണ്ട് കേരളത്തിനകത്തും പുറത്തു പ്രസിദ്ധമായിരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്സിലെ രാത്രിയെയും പകലിനെയും  മനോഹര മാക്കിയ തുരുത്തിലെ വീട്ടിലേക്ക്‌ എത്തുകയാണ് നിരവധി സ്വദേശികളും വിദേശികളും. സിനിമയിലെ ഒറ്റ വീട് ശരിക്കും ചെല്ലാനം പഞ്ചായത്തിലെ പള്ളിത്തോട് എന്ന സ്ഥലത്താണ്.

ചിത്രത്തിലെ വീട് പശ്ചിമ കൊച്ചിയിലെ തന്നെ ഏറ്റവും പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങളിൽ ഒന്നിലാണ് സ്തുതി ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളിലും വെള്ളത്താൽ ചുറ്റപ്പെട്ട ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് തമ്പുരാൻ പറമ്പ് എന്നാണ്.

പ്രകൃതിയോടടുത്തു നിൽക്കുന്ന സ്ഥലത്തെ തേടി നടന്ന കുമ്പളങ്ങി നൈറ്റ്സിലെ അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും ദൃശ്യഭംഗിയാണ്‌ തന്പുരാൻ പറമ്പ് നൽകിയത് . ഇവിടെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെ സെറ്റിടുകയായിരുന്നു. പച്ചപ്പിന്റെ നടുവിൽ ഒന്നര മാസത്തിനുള്ളിലാണ് ഈ വീടിന്റെ പണി പൂർത്തിയാക്കിയത്. സിനിമ ഇറങ്ങുന്നതിനു മുൻപേ ടൂറിസത്തിന്റെ വരവോടെ പലയിടത്തും സ്ഥലങ്ങൾക്ക് ഭാഗമായി രൂപമാറ്റം സംഭവിച്ചെങ്കിലും, തമ്പുരാൻപറമ്പും അനുബന്ധ സ്ഥലങ്ങളും ഇന്നും കായലും, പച്ചപ്പും, മൽസ്യങ്ങളുമായി തലയുയർത്തി നിൽക്കുന്നു.

കുമ്പളങ്ങി നൈറ്റ്സ് പ്രേക്ഷകർ ഏറ്റെടുത്തതിനു ശേഷമാണ് ഇവിടേക്ക് ഇത്രയും ആളുകൾ ഒഴുകിയെത്താൻ തുടങ്ങിയത്. സ്‌ക്രീനിൽ കണ്ട മനോഹാരിത നേരിൽ കാണാനായി ഒരുപാട് അകലെ നിന്ന് പോലും വിനോദസഞ്ചാരികൾ വരാറുണ്ടെന്നാണ് സമീപവാസികൾ പറയുന്നത് . സ്‌ക്രീനിൽ കണ്ടതിനേക്കാൾ കൂടുതൽ ഭംഗി ഇവിടത്തെ സന്ധ്യകൾക്കുണ്ടെന്നാണ് അനുഭവസാക്ഷ്യം.