X

രാജാവിനേക്കാൾ മുകളിലും ദൈവത്തെക്കാൾ താഴെയും; ‘എമ്പുരാൻ’ ലൂസിഫർ 2വിന് ഔദ്യോഗിക പ്രഖ്യാപനം

ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ലെന്നും , അവിടെ ഈ കഥാപാത്രങ്ങൾ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും. ലൂസിഫര്‍ എന്ന സിനിമയുടെ കഥാതുടര്‍ച്ച മാത്രമല്ല ആ സിനിമയ്ക്ക് മുമ്പും പിന്‍പുമുള്ള കഥയായിരിക്കും രണ്ടാം ഭാഗമെന്നും പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മോഹൻലാലും പൃഥ്വിരാജും ചേർന്ന് ഇക്കാര്യം വ്യക്തമാക്കിയത്.

സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് അബ്രാം ഖുറേഷിയെന്ന അധോലോക നായകനിലേക്ക് അവസാനിച്ച സിനിമ ഇനി പറയുന്നത് ആരാണ് ഖുറേഷിയെന്ന കഥ. മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ വെച്ചാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ‘എമ്പുരാൻ’ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.

ലൂസിഫർ എന്ന ആശയം ഉടലെടുത്തുപ്പോൾ മലയാളത്തിന് ചിന്തിക്കാൻ കഴിയാത്തൊരു ബജറ്റ് ആയിരുന്നു ആ പ്രോജക്ടിനു വേണ്ടിയിരുന്നത്. അടുത്തഘട്ടത്തിലേയ്ക്ക് കഥ വളരണമെങ്കിൽ മലയാളം ഇൻഡസ്ട്രിയും അതിനനുസരിച്ച് വളരണമായിരുന്നു. ലൂസിഫർ എന്ന സിനിമയിലൂടെ അത് സംഭവിച്ചു. അവിടെ നിന്നാണ് ലൂസിഫർ 2 എന്ന സിനിമ സാധ്യമാകും എന്ന് തീരുമാനിക്കുന്നത്. ഈ സിനിമയിൽ നിങ്ങൾ കാണാൻ പോകുന്ന കഥയുടെ ചർച്ച തുടങ്ങുന്നതും ലൂസിഫറിന്റെ വിജയത്തിൽ നിന്നാണ്.’–പൃഥ്വിരാജ് പറഞ്ഞു. രാജാവിനേക്കാൾ മുകളിലും ദൈവത്തെക്കാൾ താഴെയും എന്നാണ് ‘എമ്പുരാൻ’ എന്ന വാക്കിന്റെ അർഥം. എന്നാൽ ഈ പേരിനെ കുറിച്ചൊന്നും തന്നെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.

ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ലെന്നും , അവിടെ ഈ കഥാപാത്രങ്ങൾ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. കൂടാതെ അതിനോടൊപ്പം ലൂസിഫറിന്റെ തുടർച്ചയും ചിത്രത്തിൽ ഉണ്ടാകുമെന്നും. എമ്പുരാൻ എന്നാണ് സിനിമയുടെ പേരെന്നും–പൃഥ്വിരാജ് വ്യക്തമാക്കി

This post was last modified on June 18, 2019 7:10 pm