X

പാര്‍വതിയും ഫഹദും ഒരുമിക്കുന്നു; ടേക്ക് ഓഫ് സംവിധായകന്‍ വീണ്ടുമെത്തുന്നു

പാര്‍വതിയും ഫഹദ് ഫാസിലുമാണ് പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇറാഖില്‍ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടുന്ന മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ടേക്ക് ഓഫ്. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടേക്ക് ഓഫ്. മഹേഷ് നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ വലിയ താരനിര തന്നെയുണ്ടായിരുന്നു. ഇപ്പോള്‍
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പുതിയ ചിത്രം എത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

പാര്‍വതിയും ഫഹദ് ഫാസിലുമാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫ് നിര്‍മിച്ച ആന്റോ ജോസ് തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും മഹേഷ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ടേക്ക് ഓഫിന് ശേഷം ഫഹദും പാര്‍വതിയും ഒരുമിക്കുന്ന ചിത്രമാണിത്. ‘ഉയരേ’ ക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിന്റെ തിരക്കിലാണ് പാര്‍വതി. അന്‍വര്‍ റഷീദ് സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ട്രാന്‍സില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ് ഇപ്പോള്‍

This post was last modified on May 10, 2019 2:56 pm

Related Post
Leave a Comment