നടി ഭാവനക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ. മലയാളത്തിന്റെ പ്രിയ താരം ഭാവന ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ ആരധകരിൽ നിന്ന് നിരവധി ആശംസകളാണ് താരത്തിന് ലഭിക്കുന്നത്. എന്നാൽ ഈ അവസരത്തിൽ മഞ്ജു വാര്യരുടെ രസകരമായ പിറന്നാൾ ആശംസ ശ്രദ്ധേയമാവുകയാണ്.
“ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം”… ഇങ്ങനെയായിരുന്നു മഞ്ജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഭാവനക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു വാര്യർ ഇതോടൊപ്പം പങ്കുവെച്ചു.
ഒരിടവേളക്ക് ശേഷം ഭാവന സിനിമയിൽ വീണ്ടും സജീവമാവുകയാണ് വിജയ് സേതുപതിയും തൃഷയും അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയ തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99ലൂടെയാണ് ഭാവന തിരിച്ചുവരവ്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. പ്രീതം ഗബ്ബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
This post was last modified on June 6, 2019 12:32 pm
Leave a Comment