X

ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറില്ല, കുടുംബജീവിതം എങ്ങനെയാവണമെന്ന് പഠിപ്പിച്ചത് ആശ: മനോജ് കെ ജയൻ

നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്.

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മനോജ് കെ ജയൻ. സർഗത്തിലെ “കുട്ടൻ തമ്പുരാൻ” എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും “കുട്ടൻ തമ്പുരാനെ” അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2011ലാണ് മനോജ് ആശയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഉര്‍വശിയോട് ശത്രുതയില്ലന്നും കുടുംബജീവിതം എങ്ങനെയാവണമെന്ന് പഠിപ്പിച്ചത് ആശ ആണെന്നും മനോജ് കെ ജയൻ പറയുന്നു. ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് കരയുമ്പോള്‍ ഞാന്‍ അവളോട് പറയാറുണ്ട്. നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കേറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ’- മനോജ് കെ ജയൻ പറയുന്നു

‘കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്‌നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില്‍ ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംതൃപ്തനാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു

This post was last modified on August 23, 2019 9:26 am