‘മീ ടൂ’ വെളിപ്പെടുത്തലുകളില്‍ പിന്തുണയുമായി കമല്‍ ഹാസന്‍. തങ്ങള്‍ക്കെതിരായ പീഡന പരാതികള്‍ തുറന്നു പറയാന്‍ കൂടുതല്‍ പേര്‍ എത്തുകയാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കണമെന്നും ആരോപണ വിധേയര്‍ വിഷയത്തില്‍ പ്രതികരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ശ്രീപദ മുന്നോട്ട് വന്ന പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ മുന്‍ കാലങ്ങളിലും സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഗൗരവമേറിയ വിഷയത്തില്‍ തമിഴ് സിനിമാലോകം പുലര്‍ത്തുന്ന മൗനം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരായ ചൂഷണത്തില്‍ സ്ത്രീകള്‍ ന്യായമായി പരാതിപ്പെടുകയാണെങ്കില്‍ അതില്‍ ഒരും തെറ്റും ഇല്ലെന്നും കമല്‍ വ്യക്തമാക്കി.
മീ ടൂ പീഡന പരാതികളെക്കുറിച്ചു പഠിക്കാന്‍ നാലംഗ ജുഡീഷ്യല്‍ സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യുന്നതിനു നിലവിലുള്ള നിയമസംവിധാനത്തിന്റെയും വ്യവസ്ഥാപിത മാര്‍ഗങ്ങളുടെയും കാര്യക്ഷമത പരിശോധിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണു ദൗത്യമെന്നു വനിതാ, ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2017 ഒക്ടോബര്‍ 15 ന് ആണ് മീ ടു വിന് തുടക്കം. അലീസ മിലാനോ എന്ന നടി, ഹോളിവുഡിലെ പ്രമുഖരുടെ ലൈംഗികചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മീ ടൂ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തത്. അതേ സമയം ഹോളിവുഡില്‍ മാത്രം ഒതുങ്ങിയില്ല മീ ടൂ. സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം ആ ഹാഷ്ടാഗ് ഉപയോഗിക്കപ്പെട്ടു. മലയാളത്തില്‍ നടന്‍ മുകേഷ്, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, മുതിര്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ മീടുവില്‍ കുടുങ്ങിയിട്ടുണ്ട്.
Leave a Comment