പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ മികച്ച ബോക്സ് ഓഫീസ് പ്രകടനവും കാഴ്ച്ച പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതായാണ് റിപോർട്ടുകൾ. സിനിമയുടെ അവസാന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തതോടെയാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്.
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്റെ ഫസ്റ്റ്ലുക്ക് ആണ് പൃഥ്വിരാജ് അവസാനപോസ്റ്ററിലൂടെ പങ്കുവെച്ചത്. ‘അവസാനം…ആരംഭത്തിന്റെ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ പോസ്റ്റർ പങ്കുവെച്ചത്.
നേരത്ത സിനിമയുടേതായി 30 ക്യാരക്ടർ പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള അവസാന ഘട്ട ചർച്ചകൾ പൃഥ്വിരാജിന്റെ ‘ബ്രതേഴ്സ് ഡേ’ എന്ന സിനിമയുടെ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് നടന്നതായും റിപോർട്ടുകൾ ഉണ്ട്. ഖുറേഷി അബ്റാമിന്റെ പോസ്റ്ററിനു താഴെ ലൂസിഫർ 2 ഉണ്ടാകും എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകരുടെ ഓരോ കമന്റുകളും.
മോഹൻലാലിനൊപ്പം വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്,പൃഥ്വിരാജ് എന്നിങ്ങനെ വൻ താര നിരയോടെയാണ് ലൂസിഫർ പ്രദർശനത്തിനെത്തിയത്. കൂടാതെ ചിത്രം എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയതായും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
Leave a Comment