X

മോഹൻലാലിൻറെ ‘ബിഗ് ബ്രദറി’നും ‘ഇട്ടിമാണി’ക്കും ഒരേ ദിവസം കൊച്ചിയിൽ ആരംഭം

ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’. ‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമായ ‘ബിഗ് ബ്രദർ'

രണ്ട് മോഹൻലാൽ ചിത്രങ്ങളാണ് ഒരേ ദിവസം തുടക്കം കുറിച്ചിരിക്കുന്നത്. സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദർ’, നവാഗതനായ ജിബിയും ജോജുവും ചേർന്ന് ഒരുക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്നീ ചിത്രങ്ങളുടെ പൂജയാണ് ഇന്ന് കൊച്ചിയിൽ നടന്നത്.

ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘വെള്ളിമൂങ്ങ’, ‘ചാർലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവർത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാർ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹൻലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യിൽ. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ട്. ശക്തമായൊരു കഥാപാത്രമായി രാധിക ശരത്കുമാറും ചിത്രത്തിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമായ ‘ബിഗ് ബ്രദർ’. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മാറ്റ് വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല. ചിത്രം ഈ വർഷം തന്നെ റിലീസിനെത്തുമെന്നാണ് റിപോർട്ടുകൾ

This post was last modified on April 24, 2019 3:51 pm

Related Post
Leave a Comment