X

മണിരത്നം ചിത്രം ഇരുവര്‍ വീണ്ടും പ്രേക്ഷകരിലേക്ക്

മോഹൻലാൽ എജി ആർ ആയി എത്തിയപ്പോൾ കരുണാനിധിയായി എത്തിയത് പ്രകാശ് രാജായിരുന്നു

1997 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ഇരുവരുവർ‌ എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിത കഥയാണ് പ്രമേയമാക്കിയത് . മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു ഇരുവരിലെ ആനന്ദൻ. മോഹൻലാൽ എജി ആർ ആയി എത്തിയപ്പോൾ കരുണാനിധിയായി എത്തിയത് പ്രകാശ് രാജായിരുന്നു. ഇപ്പോഴിത ചിത്രം ഒന്നു കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്.ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നു. ആമസോണ്‍ പ്രൈമില്‍ അംഗത്വമുള്ളവര്‍ക്കാണ് ഒരിക്കല്‍ കൂടി സിനിമ കാണാൻ സാധിക്കുക.

പ്രകാശ് രാജും മോഹൻലാലും അരങ്ങ് തകർത്തപ്പോൾ ജയലളിതയായി എത്തിയത് ബോളിവുഡിലെ താരസുന്ദരിയായ ഐശ്വര്യ റായ് ആയിരുന്നു തരത്തിന്റെ തെന്നിന്ത്യയിലേയ്ക്കുളള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഐശ്യര്യയ്ക്കൊപ്പം നാസറും ഗൗതമിയും രേവതിയും താബുവുമെല്ലാം കഥാപാത്രങ്ങളായി നിറഞ്ഞാടുകയായിരുന്നു. സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞ് നിൽക്കുകയാണ്.

Related Post
Leave a Comment