X

നിപയെ ഒന്നിച്ച് നേരിടാം; രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ പങ്കുവെച്ച് മോഹൻലാൽ

വേണ്ടത് ഭയമല്ല ... ജാഗ്രതയാണ് എന്ന സന്ദേശമാണ് നടൻ മോഹന്‍ലാല്‍ പങ്കുവച്ചത്. നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു

കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിതികരിച്ചിരിക്കുകയാണ്. എറണാകുളത്തെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയ്ക്ക് നിപ തന്നെയെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ വേണ്ടത് ഭയമല്ല … ജാഗ്രതയാണ് എന്ന സന്ദേശമാണ് നടൻ മോഹന്‍ലാല്‍ പങ്കുവച്ചത്. നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

വേണ്ടത് ഭയമല്ല … ജാഗ്രതയാണ് ! നേരിടും…..ഒന്നായി – മനോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ജനങ്ങള്‍ക്ക് ആത്മവിശ്വാസമേകാന്‍ സന്ദേശവുമായി മമ്മൂട്ടിയും നേരത്തേ രംഗത്ത് വന്നിരുന്നു. ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.