X

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള: ഉദ്ഘാടന സിനിമയായി ഗീതു മോഹൻദാസിന്റെ നിവിൻ പോളി ചിത്രം ‘മൂത്തോന്‍’

ചിത്രത്തിന്‍റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായന്‍ അനുരാഗ് കാശ്യപാണ്.

ഒട്ടേറെ ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനമയായ മൂത്തോന്‍ മുംബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്‍റെ ഇരുപത്തിയൊന്നാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുക.

നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു 14 വയസുകാരന്‍ യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, ശോഭിത ധുളിപാല, റോഷന്‍ മാത്യു, എന്നിവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തിന്‍റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായന്‍ അനുരാഗ് കാശ്യപാണ്. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്.

മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നിവര്‍ക്കൊപ്പം അനുരാഗ് കശ്യപും ചിത്രത്തിന്‍റെ നിര്‍മാണ രംഗത്തുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. നിവിന്‍ പോളിക്ക് പുറമെ റോഷന്‍ മാത്യു ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

This post was last modified on August 14, 2019 11:03 am

Related Post
Leave a Comment