X

‘കുടുംബസമേതം ചിരിച്ചാസ്വദിക്കാനുള്ള വക മേരാ നാം ഷാജി നൽകും’; ബിജു മേനോൻ പറയുന്നു

'സിനിമയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാല്‍, ശുദ്ധഹാസ്യത്തിന് ഇടിവുവരുന്നില്ല. ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല'

നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന കോമഡി എന്റെർറ്റൈനെർ ചിത്രമാണ് ‘മേരാ നാം ഷാജി’. ബൈജു , ആസിഫ് അലി, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവധിക്കാലത്ത് കുടുംബസമേതം ചിരിച്ചാസ്വദിക്കാനുള്ള വക മേരാ നാം ഷാജി നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ എന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ബിജു മേനോൻ പറയുന്നത്.

‘നര്‍മത്തിന്റെ പള്‍സറിയുന്ന വലിയൊരു ടീമാണ് മേരാ നാം ഷാജിക്ക് പുറകിലുള്ളത്. അതുകൊണ്ടുതന്നെ ചിരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം’- ബിജു മേനോൻ പറയുന്നു. മാതൃഭൂമി ഓൺലൈനോട് ആയിരുന്നു ബിജു മേനോന്റെ ഈ പ്രതികരണം

 

‘തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കഴിയുന്ന മൂന്ന് ഷാജിമാരുടെ ജീവിതത്തിലൂടെയാണ് മേരാ നാം ഷാജി കടന്നുപോകുന്നത്. തിരുവനന്തപുരത്തുള്ള ഷാജിയായി ബൈജു സന്തോഷും കൊച്ചിക്കാരന്‍ ഷാജിയായി ആസിഫ് അലിയും വേഷമിടുന്നു. നര്‍മത്തിന്റെ അകമ്പടിയിലാണ് കഥ മുന്നോട്ടുപോകുന്നത്, സിറ്റുവേഷന്‍ കോമഡികള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അവധിക്കാലത്ത് കുടുംബസമേതം ചിരിച്ചാസ്വദിക്കാനുള്ള വക മേരാ നാം ഷാജി നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ.

സിനിമയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാല്‍, ശുദ്ധഹാസ്യത്തിന് ഇടിവുവരുന്നില്ല. ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല,  കൊട്ടിഗ്ഘോഷിച്ചവതരിപ്പിക്കുന്ന പല ഹാസ്യരംഗങ്ങളും പഴയപോലെ വിജയിക്കണമെന്നില്ല. അവസരത്തിനൊത്ത തമാശകള്‍ക്കാണ് പുതിയകാലത്ത്  പ്രസക്തി. നര്‍മത്തിന്റെ പള്‍സറിയുന്ന വലിയൊരു ടീമാണ് മേരാ നാം ഷാജിക്ക് പുറകിലുള്ളത്. അതുകൊണ്ടുതന്നെ ചിരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം’- ബിജു മേനോൻ പറയുന്നു

This post was last modified on April 2, 2019 11:16 am

Related Post
Leave a Comment