X

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ: തിയറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുപോകാം

പുറത്തു നിന്നുമുള്ള ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം തീയേറ്ററില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

സിനിമ കാണാനെത്തുന്നവര്‍ പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുമായി തിയേറ്ററിനുള്ളില്‍ പ്രവേശിക്കുന്നത് തടയരുതെന്ന് ആവശ്യപ്പെട്ട് തിയേറ്ററുകള്‍ക്ക് നോട്ടീസ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

തിയേറ്ററുകളില്‍ വില്‍ക്കുന്ന ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വിലവിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഒരേസമയം പ്രദര്‍ശിപ്പിക്കണമെന്നും നഗരസഭയുടെ നോട്ടീസില്‍ പറയുന്നു. പുറത്തു നിന്നുമുള്ള ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം തീയേറ്ററില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തിയേറ്ററുകളിൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ അനുവദിക്കാതിരുന്ന നിർബന്ധബുദ്ധി തിയേറ്ററുകളിൽ സാധാരണയാണ്. തിയേറ്റർ ഉടമകൾ തോന്നിയ വില ഈടാക്കി കൊണ്ട് ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തുന്നത് ഒട്ടുമിക്ക തിയേറ്ററുകളിലും സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.

നഗരസഭാ സെക്രട്ടറിയിൽ നിന്നും ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് അന്വേക്ഷണറിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

This post was last modified on February 26, 2019 4:53 pm