X

ഓസ്‌കാര്‍ പ്രഖ്യാപനം ഒരു ദിവസമകലെ; അറിയേണ്ട പ്രധാന കാര്യങ്ങൾ

91-ാമത് ഓസ്‌കാര്‍ പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 25 തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം നാലരയോടെയാണ്

സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്‌കാര്‍ അഥവ അക്കാദമി അവാർഡ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്. ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച്. 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു.

ചലച്ചിത്ര മേഖലയിലെ വിദഗ്ദ്ധരായ 8000ഓളം പേർ വോട്ട് ചെയ്താണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അവസാന തീയതി. ഇത്തവണ 7902 പേർ വോട്ട് ചെയ്തിട്ടുണ്ട്. അക്കാദമി അംഗത്വമുള്ളവർക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന 17 വിഭാഗത്തിൽപ്പെട്ടവർക്കാണ് അക്കാദമി അംഗത്വമുള്ളത്. ഓസ്‌കാര്‍ പുരസ്ക്കാരത്തിന് അപേക്ഷിക്കാൻ അതത് മേഖലയിലുള്ള രണ്ട് അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. ഓസ്ക്കാർ നോമിനേഷൻ, പുരസ്ക്കാരം എന്നിവ ലഭിച്ചാൽ, അവർക്ക് അക്കാദമി അംഗത്വം ലഭ്യമാകും.

91-ാമത് ഓസ്‌കാര്‍ പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 25 തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം നാലരയോടെയാണ്. 1989 ന് ശേഷം ഇത് ആദ്യമായിട്ടാണ് അവതാരകനില്ലാതെ ഓസ്‌കാര്‍ അവാർഡ് ദാന ചടങ്ങു നടക്കുന്നത്.കെവിൻ ഹാർട്ട്നെ ആയിരുന്നു ഇത്തവണ ചടങ്ങിൽ അവതാരകനായി തീരുമാനിച്ചിരുന്നത്. എന്നാൽ സുവർഗ്ഗാനുരാഗികൾക്ക് എതിരെയുള്ള ഇദ്ദേഹത്തിന്റെ പഴയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വലിയ വിമർശനങ്ങൾ ഉയരുകയും കെവിൻ പിന്മാറുകയും ചെയ്തിരുന്നു.

മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സുവർണ നിറത്തിലുള്ള വേദിയാണ് ഓസ്‌കാര്‍ വിതരണത്തിനായി സജ്ജമാക്കുന്നത്. മുൻവർഷങ്ങളിലെ ടോപ് ജ്യുവൽ ബോക്സ് രൂപകൽപന ഇത്തവണ ഉണ്ടാകില്ല. പുറത്തേക്ക് കവിഞ്ഞുനിൽക്കുന്ന ഫ്രാങ്ക് ഗെറി മാതൃകയിലാണ് ഇത്തവണത്തെ വേദി. ഡേവിഡ് കോറിൻസ് ആണ് വേദി രൂപകൽപന ചെയ്തിരിക്കുന്നത്.

ഇത്തവണത്തെ ഓസ്‌കാര്‍  നോമിനേഷനുകൾ

മികച്ച ചിത്രം

ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഇസ് ബോണ്‍, വൈസ്, റോമ, ബ്ലാക്ക് പാന്തര്‍, ബ്ലാക്ക് ലെന്‍സ്മാന്‍, ബൊഹ്മീയന്‍ റാപ്‌സഡി, ദ ഫേവറേറ്റ്

മികച്ച സംവിധായകന്‍

അല്‍ഫോണ്‍സോ കുറോണ്‍ (റോമ), ആദം മക്കെ (വൈസ്), യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്), സ്‌പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍), പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍)

മികച്ച നടി

ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍), യാലിറ്റ്‌സ അപരീസിയോ (റോമ)
ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്), മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ), ഗ്ലെന്‍ ക്ലോസ് (ദ വൈഫ്)

മികച്ച നടന്‍

ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്), ബ്രാഡ്‌ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍)
റാമി മാലെക് (ബൊഹ്മീയന്‍ റാപ്‌സഡി ), വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്), വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)

മികച്ച വിദേശ ഭാഷാ ചിത്രം

റോമ – മെക്‌സികോ, നെവര്‍ ലുക്ക് എവേ – ജര്‍മനി, കോള്‍ഡ് വാര്‍ – പോളണ്ട്, കാപ്പര്‍നോം – ലെബനന്‍, ഷോപ്ലിഫ്‌റ്റേഴ്‌സ് – ജപ്പാന്‍

മികച്ച് ഡോക്യുമെന്ററി ഫീച്ചര്‍

ഓഫ് ഫാദേഴ്സ് ആന്റ് സണ്‍സ്, ആര്‍ബിജി, ഫ്രീ സോളോ, ഹെയ്ല്‍ കണ്ട്രി ദിസ് മോണിങ്, ദിസ് ഈവ്നിങ്, മൈന്‍ഡിങ് ദ ഗാപ്പ്

മികച്ച ഗാനം

ഷാലോ- എ സ്റ്റാര്‍ ഇസ് ബോണ്‍, ഓള്‍ ദ സ്റ്റാര്‍സ്- ബ്ലാക്ക് പാന്തര്‍, ഐ വില്‍ ഫൈറ്റ്- ആര്‍ബിജി,ദ പ്ലെയ്സ് വേര്‍ ലോസ്റ്റ് തിങ്സ് ഗോ- മേരി പോപ്പിന്‍സ് റിട്ടേണ്‍സ്, വെന്‍ എ കൗബോയ് ട്രേഡ്സ് ഹിസ് സ്പര്‍സ് ഫോര്‍ വിങ്സ്- ദ ബാലഡ് ഓഫ് ബസ്റ്റര്‍ സ്‌ക്രഗ്സ്

മികച്ച ആനിമേറ്റഡ് ചിത്രം

ഇൻക്രഡിബിൾ 2, ഇസിൽ ഓഫ് ഡോഗ്സ്
മിറൈ, റാഫ് ബ്രേക്ക് ദ ഇന്‍റർനെറ്റ്, സ്പൈഡർ-മാൻ: ഇന്‍റു ദ സ്പൈഡർ വേഴ്സെ

മികച്ച സഹനടൻ

മെഹർഷല അലി- ഗ്രീൻ ബുക്ക്, സാം എലിയറ്റ്- എ സ്റ്റാർ ഈസ് ബോൺ,ആദം ഡ്രൈവർ- ബ്ലാക്ക്ലാൻസ്മാൻ, റിച്ചാർഡ് ഇ ഗ്രാൻറ്- കാൻ യു എവർ ഫോർഗീവ് മീ
സാം റോക്ക്വെൽ- വൈസ്

മികച്ച സഹനടി

ആമി ആദംസ്- വൈസ്,മറിന ഡേ ടവിറ- റോമ, റെഗിന കിങ്- ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക്, എമ്മ സ്റ്റോൺസ്- ദ ഫേവറിറ്റ്, റേച്ചൽ വീസ്- ദ ഫേവറിറ്റ്

This post was last modified on February 23, 2019 9:06 am

Related Post
Leave a Comment