X

‘ഇതെല്ലാം കെട്ടുകഥകളാണ്, ബോളിവുഡ് പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി ബന്ധമില്ല’; നവാസുദ്ദീന്‍ സിദ്ദിഖി

ബോളിവുഡ് സിനിമകളിലേത് പോലെയാണ് പ്രണയം സംഭവിക്കുന്നതെന്നാണ് പലരും വിചാരിക്കുന്നത്

ബോളിവുഡ് പ്രണയ ചിത്രങ്ങൾക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. താരത്തിന്റെ പുതിയ ചിത്രമായ ഫോട്ടോഗ്രാഫറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബോളിവുഡ് സിനിമകളിലെ പ്രണയത്തെക്കുറിച്ച് നവാസുദ്ദീന്‍ പറഞ്ഞത്.

നിരവധി പ്രണയ സിനിമകള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പ്രണയ സിനിമകളേക്കാള്‍ വ്യത്യസതത നിറഞ്ഞ മനോഹരമായ പ്രണയ കഥകള്‍ നമുക്ക് ചുറ്റുമുണ്ട്. ബോളിവുഡ് സിനിമകളിലേത് പോലെയാണ് പ്രണയം സംഭവിക്കുന്നതെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രണയങ്ങളല്ല യഥാര്‍ത്ഥ ജവിതത്തിലുള്ളത്. ഇതെല്ലാം കെട്ടുകഥകളാണെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു.

‘ദി ലഞ്ച് ബോക്സ്’, ‘സെൻസ് ഓഫ് എൻ എൻഡിംഗ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോട്ടോഗ്രാഫ് .വിവാഹം പോലും ഒഴിവാക്കി മുബൈ ഗെയിറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ ഫോട്ടോഗ്രഫി ജോലി ചെയ്യുന്നയാളായാണ് നവാസുദ്ദീൻ സിദ്ദിഖി ചിത്രത്തില്‍ അഭിനയിക്കുന്നത്. പതിവായി ആ വഴി യാത്ര ചെയ്യുന്ന യുവതിയായി വരുന്ന സാന്യ മൽഹോത്രയുമായി നവാവുദ്ദീൻ സിദ്ദിഖിക്കുണ്ടാകുന്ന പ്രണയമാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള ഇതിവൃത്തം. ഫാറൂക്ക് ജാഫർ, ഗീതാഞ്ജലി കുൽക്കർണി, വിജയ് റാസ്, ജിം സർബ്, ആകാശ് സിൻഹ, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ സ്റ്റുഡിയോസാണ് നിര്‍മ്മാണം. ചിത്രം മേയ് 17 ന് തീയേറ്ററിൽ എത്തും.

This post was last modified on March 2, 2019 1:37 pm