X

കല്ല്യാണക്കത്തിനൊപ്പം കന്യകാത്വ സര്‍ട്ടിഫിക്കറ്റ്: രാഖി സാവന്തിന് മംഗല്ല്യം, വരൻ ദീപക് കലാൽ

വരൻ ദീപക് കലാല്‍ ആണ്  രാഖി കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. 

വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിനിടെ  ബോളിവുഡ് ഗ്ലാമർ താരം രാഖി സാവന്ത് വിവാഹിതയാവുന്നു. തന്റെ നാൽപതാമത്തെ വയസ്സിൽ ഇന്റര്‍നെറ്റ് സ്റ്റാറായ ദീപക് കലാലിന്റെ വധുവാകാൻ ഒരുങ്ങുന്നതായി രാഖി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  ‘എനിക്കും വിവാഹിതയാവാനുള്ള ശരിയായ സമയം ഇതാണെന്നു തോന്നുന്നു. ഇന്ത്യ ഗോട്ട് ഷോയില്‍ ദീപക് എന്നെ പ്രപ്പോസ് ചെയ്തപ്പോള്‍ തന്നെ യെസ് പറയണം എന്നു തീരുമാനിച്ചിരുന്നു. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും വേണം’ എന്നാരുന്ന രാഖിയുടെ കുറിപ്പ്. ഡിസംബര്‍ 31ന് അമേരിക്കയില്‍ വച്ചാകും വിവാഹമെന്നും റിപ്പോർട്ടുകൾ. എന്നാൽ വിവാഹത്തിലും വ്യത്യസ്ഥയാവുകയണ് രാഖി.

വിവാഹ ക്ഷണക്കത്തിന് ഒപ്പം തന്റെ കന്യകാത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഒപ്പം ചേർ‌ത്താണ് ബോളിവുഡ് ഗ്ലാമർ താരം ഇത്തവണ ശ്രദ്ധേയമാവുന്നത്. പ്രതിശ്രൂത വരൻ ദീപക് കലാല്‍ ആണ്  രാഖി കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്.  വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് ഇരുവരും  ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും വ്യക്തമാക്കുന്നതാണ് ദീപക് സർട്ടിഫിക്കറ്റിനൊപ്പം കുറിച്ചിരിക്കുന്നത്.

ഇതിനെല്ലാം പുറമെ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകൾ പങ്കുവച്ചും രാഖി രംഗത്തെത്തി.  തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് ദീപക് വാക്കു തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യുന്നതെന്നും വ്യക്തമാക്കുന്നതാണ് വീഡിയോ. എന്നാൽ കല്ല്യാണെ കുട്ടിക്കളിയായല്ല കാണുന്നതെന്നും  ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.

അടുത്തിടെ ബോളിവുഡ് താരം തനുശ്രീ ദത്തയുടെ മീടൂ ആരോപണണത്തിനെതിരെ രംഗത്തെത്തിയായിരുന്നു രാഖി വിവാദ നായികയായത്. തനുശ്രീ ലെസ്ബിയനാണെന്നും അവർക്ക് ഭ്രാന്താണെന്നുമുള്ള തരത്തിലുള്ള പരാമർശങ്ങളായിരുന്നു രാഖിയുടേത്. തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നുവരെ രാഖി ആരോപിച്ചിരുന്നു. സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തിയും മദ്യം കുടിപ്പിച്ചും അവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്നായിരുന്നു ആരോപണം. ഇതിനെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെ  തനുശ്രീ ഫയൽ ചെയ്തിരുന്നു. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയന്‍ ആണെന്നും രാഖി പറഞ്ഞിരുന്നു.  അടുത്തിടെ ഗുസ്തിതാരത്തെ വെല്ലുവിളിച്ച് റിങ്ങിലിറങ്ങി ഇടികൊണ്ട് അവശയായ സംഭവവും വൈറലായിരുന്നു.

‘എന്റെ കോണ്ടം മാത്രം ഉപയോഗിക്കൂ’:കോഹ്ലിയ്ക്കും അനുഷ്‌കയ്ക്കും രാഖി സാവന്തിന്റെ വിവാഹ സമ്മാനം

This post was last modified on November 30, 2018 2:08 pm