X

ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകള്‍ പണം വാങ്ങി സിനിമക്ക് റേറ്റിംഗ് നൽകുന്നു; നടപടിയുമായി സിനിമ സംഘടനകള്‍

സിനിമ മേഖലയിലെ തൊഴിലാളികളുടെ വേതനം വര്‍ധപ്പിക്കുന്നത്തിലും തീരുമാനമായി

പണം വാങ്ങി സിനിമകൾക്ക് റേറ്റിംഗ് നൽകുന്ന രീതിക്കെതിരെ കര്‍ശന നടപടിയുമായി സിനിമ സംഘടനകൾ. ‘ബുക്ക് മൈ ഷോ’ ഉൾപ്പെടെയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന വെബ്‌ സൈറ്റുകൾക്കെതിരെ ആണ് ഇത്തരത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഫെഫ്ക്കയും നിര്‍മ്മാതാക്കളും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് ഈ തീരുമാനം ഉണ്ടായത്.

കൂടാതെ സിനിമ മേഖലയിലെ തൊഴിലാളികളുടെ വേതനം വര്‍ധപ്പിക്കുന്നത്തിലും തീരുമാനമായി. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ 20% വര്‍ധനക്കാണു ധാരണയായത്. ഇതോടെ ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഏഴു മുതല്‍ ഫെഫ്ക പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. വിവിധ യൂണിയനുകളുടെ ആവശ്യം പരിഗണിച്ച് കുറഞ്ഞത് 40% ശമ്പള വര്‍ധനവാണ് ഫെഫ്ക ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരമാവധി 20% വര്‍ധന നല്‍കാമെന്നായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട്. ചര്‍ച്ചക്കൊടുവില്‍ നിര്‍മ്മാതാക്കളുടെ നിലപാട് അംഗീരിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പള വര്‍ധനവാണ് നാല് മാസം വൈകി നടപ്പാക്കുന്നത്.